SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.37 AM IST

ബ്ലാക്ക് ആൻഡ് വെെറ്റ് ഹെഡ്‌സുമാണോ നിങ്ങളുടെ പ്രശ്‌നം?​ അഞ്ച് പെെസപോലും ചെലവില്ലാതെ അകറ്റാം

blackheads

പണ്ടുമുതൽ തന്നെ ആളുകൾ നേരിടുന്ന ഒരു പ്രധാന ചർമ്മ പ്രശ്നമാണ് മുഖത്ത് കാണുന്ന ബ്ലാക്ക്,​ വെെറ്റ് ഹെഡ്‌സ് അഥവാ കാരകൾ. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉത്പാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെയാണ് ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണം.

ചർമ്മത്തിലെ എണ്ണമയം കൂടുന്നതും ബ്ലാക്ക്‌ഹെഡ്സ് ആയി രൂപപ്പെടുന്നത്. ഇവയെ അകറ്റാൻ കൂടുതൽ പേരും മാർക്കറ്റിൽ കാണുന്ന വിലകൂടിയ ചില വസ്തുക്കൾ ഉപയോഗിക്കുന്നു. ഇവ പലപ്പോഴും നമ്മൾ വിചാരിച്ച ഫലം തരുന്നില്ല. എന്നാൽ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ മുഖത്തെ കാര പമ്പ കടത്താനാകും. അത് എങ്ങനെയെന്ന് നോക്കിയാലോ?​ ഇതിനായി വേപ്പില മാത്രംമതി.

ആദ്യം ഒരു പിടി വേപ്പില വെള്ളത്തിൽ നല്ലപോലെ തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് വേപ്പില വെള്ളം ഒപ്പി എടുക്കുക. ഇത് മുഖത്തെ ബ്ലാക്ക് ഹെഡ്സുകളും വെെറ്റ് ഹെഡ്സുകളും പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നു. കൂടാതെ മുഖക്കുരു ശമിപ്പിക്കുന്നതിനും ഇത് നല്ലതാണ്. ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം ഇത് ചെയ്യുക.

വീട്ടിലുള്ള മുട്ട ഉപയോഗിച്ചും നമ്മുക്ക് ബ്ലാക്ക് ഹെഡ്സ് അകറ്റാം. ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള എടുത്ത് അതിൽ ഒരു സ്പൂൺ തേൻ കലർത്തുക. ഇനി ഈ മിശ്രിതം ബ്ലാക്ക്‌ഹെഡ്സ് ഉള്ള സ്ഥലത്ത് പുരട്ടി 15 മുതൽ 20 മിനിട്ട് ഉണങ്ങാൻ അനുവദിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ ബ്ലാക്ക് ഹെഡ്സിനെ ഒഴിവാക്കാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACKHEADS AND WHITEHEADS, REMOVAL, HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.