തിരുവനന്തപുരം: ഇന്നലെ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിക്ക് ആശംസ നേർന്ന് മോഹൻലാലും ശോഭനയും. വർഷങ്ങൾ നീണ്ട ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയിൽ കണ്ടിരുന്നു. ക്ഷണം ലഭിച്ചിട്ടും പേകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. അദേഹത്തിന്റെ സാമൂഹ്യപ്രവർത്തനത്തെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം അതിനുള്ള അംഗീകാരമാണിത്. ഒപ്പം മലയാളികൾക്ക് അഭിമാനമായി എത്തുന്ന ജോർജ് കുര്യനും മോഹൻലാൽ അഭിനന്ദനം അറിയിച്ചു.
നിങ്ങളുടെ വിജയം നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ജനങ്ങളെ സേവിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവാണ്. നിങ്ങളുടെ നേതൃത്വത്തിൽ ഐശ്വര്യത്തിലേക്കും പരോഗതിയിലേക്കുമുള്ള പാത ഉജ്ജ്വലമായി പ്രകാശിപ്പിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്ന് ശോഭന സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |