SignIn
Kerala Kaumudi Online
Friday, 27 September 2024 3.39 PM IST

സജിൻ ഗോപു - അനശ്വര രാജൻ ചിത്രം ആരംഭിച്ചു

Increase Font Size Decrease Font Size Print Page

ss

സജിൻ ഗോപു, അനശ്വ ര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ ശ്രീജിത്ത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവയിൽ ആരംഭിച്ചു, സംവിധായകൻ അൻവർ റഷീദ് ഫസ്റ്റ് ക്ളാപ്പ് അടിച്ചു. ഫഹദ് ഫാസിൽ ആണ് ഫ്രണ്ട്സിന്റെ ബാനറിൽ ഫഹദ് ഫാസിൽ ആണ് നി‌ർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്നു. ആവേശം സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രങ്കൻ ചേട്ടനൊപ്പം അമ്പാൻ എന്ന കഥാപാത്രമായി നിറഞ്ഞു നിന്ന താരമാണ് സജിൻ ഗോപു. ആദ്യമായാണ് സജിൻ ഗോപു നായകനാകുന്നത്.

,ആഷിഖ് അബു ,ദിലീഷ് പോത്തൻ, ജിതു മാധവൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് നായർ രോമാഞ്ചം, ആർ ഡി. എക്സ് , ആവേശം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്..അതേസമയം സിനിമയിൽ ചെറിയ വേഷങ്ങളിൽ വേഷമിട്ട് തുടങ്ങിയ സജിൻ ഗോപു ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.എന്നാൽ ആവേശം സിനിമയാണ് കരിയറിൽ വഴിത്തിരിവാകന്നുത്. ബേസിൽ ജോസഫിനെ നായകനാക്കി കലാസംവിധായകൻ ജ്യോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതിനായകനായാണ് സജിൻ ഗോപു എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SSI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.