മലയാളത്തിൽ ഹലോ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച പാർവതി മിൽട്ടന്റെ കിടിലൻ ലുക്ക് ചിത്രങ്ങൾ വൈറൽ. മോഹൻലാലിന്റെ നായികയായി എത്തിയ പാർവതി തന്നെയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നു. വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പാർവതിയുടെ അരങ്ങേ റ്റം. മോഹൻലാൽ നായകനായ ഫ്ളാഷ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് പാർവതി അഭിനയിച്ചത്. തെലുങ്കിൽ നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രങ്ങളിൽ പാർവതിയെ മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മോഡലിങ് രംഗത്താണ് പാർവതി ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്. അമേരിക്കയിലെ ന്യൂജഴ്സിയിൽ ജനിച്ചുവളർന്ന പാർവതിയുടെ അച്ഛൻ സാം മിൽട്ടൻ ജർമ്മൻകാരനും അമ്മ പ്രീതി സിംഗ് പഞ്ചാബിയുമാണ്. 2013ൽ മുംബയ് സ്വദേശി ഷംസു ലനാനിയെ പാർവതി വിവാഹം ചെയ്തു. കാലിഫോർണിയയിലാണ് പാർവതിയും കുടുംബവും താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |