കല്ലമ്പലം: തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരവാരം പഞ്ചായത്ത് 8-ാം വാർഡ് ഞാറക്കാട്ടുവിള ചരുവിള പുത്തൻ വീട്ടിൽ ശാന്ത (60)ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. അയൽ വീട്ടിൽ നിന്ന് ഇരുമ്പ് തോട്ടി വാങ്ങി വീടിന്റെ ടെറസിൽ കയറി തേങ്ങയിട്ട ശേഷം തോട്ടി തിരിച്ചു കൊടുക്കാൻ പോകുമ്പോൾ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. പരിസര വാസികൾ നോക്കുമ്പോൾ തോട്ടിയിൽ പിടിച്ച് നിലത്ത് കിടക്കുന്ന ശാന്തയെയാണ് കണ്ടത്. ഉടൻ തന്നെ പ്ലാസ്റ്റിക് കസേര കൊണ്ടുവന്ന് തോട്ടിയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം പ്രഥമ ശുശ്രൂഷ നൽകി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭർത്താവ്: ഉഷാന്തൻ. മകൾ:ബിന്ദു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |