SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.37 AM IST

അശ്ലീല സന്ദേശത്തിന്റ പേരിൽ കൊലപാതകം, കന്നട സൂപ്പർ താരവും നടിയും അറസ്റ്റിൽ

s

ബംഗളൂരു: രണ്ടു മാസം മുമ്പ് ചിത്രദുർഗ സ്വദേശി രേണുക സ്വാമി ( 33)​ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിൽ. കേസിൽ മറ്റ് 10 പേരും കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

പഴയകാല നടൻ തൂഗുദീപ ശ്രീനിവാസിന്റെ പുത്രനാണ് ദർശൻ.

പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദർശനും പവിത്രയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് കരുതുന്നത്.


ഈ മാസം ഒമ്പതിനാണ് കാമാക്ഷിപാളയത്തെ ഓടയിൽ രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മൂന്നുപേർ പൊലീസിൽ കീഴടങ്ങിയതോടെയാണ് സംഭവം വെളിപ്പെട്ടത്. ദർശന്റെ നിർദ്ദേശപ്രകാരം തങ്ങളാണ് കൊല നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവർ മൊഴി നൽകി.

വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൽ ദർശന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദർശൻ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചു. കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു. പ്രതികളുടെ മൊഴിപ്രകാരം ഇന്നലെ മൈസൂരുവിലെ ഫാംഹൗസിൽ എത്തിയ പൊലീസ് ദർശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് പവിത്രയെയും കസ്റ്റഡിയിലെടുത്തത്.

2013ൽ അഭിനയിച്ച 'ഛത്രികളു ഛത്രികളു സാർ ഛത്രികളു"ആണ് പവിത്രയുടെ ആദ്യ ചിത്രം. പത്ത് വർഷത്തോളമായി ദർശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പവിത്ര സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദർശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സമൂഹമാദ്ധ്യമത്തിൽ നടത്തിയ വാക്‌പോര് വാർത്തയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DARSAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.