പീരുമേട്: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവയുടെ സമീപത്ത് ഏലപ്പാറ മാർക്കറ്റിന് സമീപം കൈത്തോട്ടിലേക്ക് മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ- അജൈവ മാലിന്യങ്ങളാണ് വ്യാപകമായി നിക്ഷേപിച്ചിരിക്കുന്നത് .രാത്രിയിലാണ് കൂടുതലായും ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യനിക്ഷപം നടക്കുന്നത്.രാത്രിയിൽ ഇവിടെ വെളിച്ചമില്ല. ഇതിനാൽ വഹനങ്ങൾ ഇവിടെ സൈഡ്ചേർത്ത് നിർത്തി മാലിന്യങ്ങൾ തള്ളും.സമീപത്തെ കലുങ്കിന്റെ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരിക്കുന്നത്. മാലിന്യം ഇവിടെ നിന്നും കൈത്തോട് വഴി ഏലപ്പാറ ആറ്റിലേക്ക് ഒഴുകി എത്തുന്നു. ഏലപ്പാറ ആറ് മലിനമാകുന്നു ആറിനെ ആശ്രയിച്ച് നിലകൊള്ളുന്ന കുടിവെള്ള സ്ത്രോതസുകൾ മലീമസമാകുകയാണ്. ഇത് സാംക്രമികരോഗങ്ങൾ പടരുന്നതിനും കാരണമാകും. ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം. നിരീക്ഷണം ശക്തമാക്കി മാലിന്യം കൊണ്ട് തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |