കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.എസ്.യു
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഡി .ഡി.ഇ ഓഫീസിന് മുന്നിൽ ഏകദിന ഉപവാസം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസം. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുക, അധിക ബാച്ച് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 18ന് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ നടത്തും. നീറ്റ് പരീക്ഷയിൽ ഗൂഢാലോചനയും ക്രമക്കേടും അഴിമതിയും നടന്നിട്ടും കേന്ദ്രസർക്കാർ ലാഘവത്തോടെയാണ് കാണുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള നടപടി പിൻവലിക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |