മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ തുടർ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കാൻ ഒരുങ്ങുന്നു.അതിനു മുൻപ് എമ്പുരാനും തരുൺ മൂർത്തി ചിത്രവും പൂർത്തിയാക്കാനാണ് മോഹൻലാലിന്റെ തീരുമാനം. രണ്ടു ഭാഗങ്ങളായാണ് റാം ഒരുങ്ങുന്നത്. ക്രിസ്മസ് റിലീസായി റാം ആദ്യ ഭാഗം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.ആദ്യ ഭാഗത്തിന് രണ്ടാഴ്ചത്തെ ചിത്രീകരണവുമുണ്ട്. രണ്ടു ഭാഗത്തിന് 50 ദിവസത്തെ ചിത്രീകരണവും. റാം എന്ന റോ ഏജന്റായാണ് മോഹൻലാൽ എത്തുന്നത്. തെന്നിന്ത്യൻ താരം തൃഷയാണ് നായിക. മോഹൻലാലും തൃഷയും ആദ്യമായാണ് ഒരുമിക്കുന്നത്. ഇന്ദ്രജിത്ത്, അനൂപ് മേനോൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, സുരേഷ് മേനോൻ, സിദ്ധിഖ്, സുമൻ, സംയുക്ത, പ്രിയങ്ക നായർ, ചന്തുനാഥ് തുടങ്ങി നീണ്ട താര നിരയുണ്ട്.2019 ജനുവരിയിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച റാം കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിറുത്തി വയ്ക്കുകയും 2022-ൽ പുനരാരംഭിക്കുകയുമായിരുന്നു.ധനുഷ് കോടി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.
ടൂണിഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തുടർ ചിത്രീകരണം ടൂണിഷ്യയിലാണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായ് ശശികുമാറിന്റേതാണ് ഗാനങ്ങൾ. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന റാം രമേഷ് എസ്. പിള്ളയും സുധൻ എസ് .പിള്ളയും ചേർന്നാണ് നിർമ്മാണം.അതേസമയം റാമിനുശേഷം ചിത്രീകരണം ആരംഭിച്ച ജീത്തു ജോസഫ് ചിത്രങ്ങളായ ട്വൽത്ത് മാൻ, നേര് എന്നീ ചിത്രങ്ങൾ പ്രദർശനത്തിന് എത്തിയിരുന്നു.ട്വൽത്ത് മാൻ ഒ.ടി.ടി റിലീസായാണ് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |