രാജേഷ് മാധവൻ, ശ്രവണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തലശേരിയിൽ ആരംഭിച്ചു. അൻവർ ഷരീഫ്, രാജ്ബാൽ, ദിൽഷാന, നാദിറ, അമ്പിളി അമ്പാലി, സിതാര കൃഷ്ണകുമാർ, സുരേഷ് തിരുവാലി, ഉണ്ണിക്കൃഷ്ണൻ നെല്ലിക്കാട്,ഒമർ ഫാറൂഖ്, ലീനസ്, നസ്റിൻ,റിഗിന വിശാൽ, റാഗിഷ, വേദജ, മേദജ, പരപ്പു, ഏയ്ഥൻ ജിബ്രിൽ,
അനഘ, മിഥില രഞ്ജിത്, അമീന,ബയ്സി, കെ.കെ സജീഷ്, ലത സതീഷ്, സിജോ, രേഷ്മ രവീന്ദ്രൻ, ഭാഗ്യ ജയേഷ്, ആൽഡ്രിൻ, അനിൽ മങ്കട,ഷുക്കൂർ പടയങ്ങോട്, റഹീം ചെറുകോട്, നിരഞ്ജൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇനി ഉത്തരം' എന്ന ചിത്രത്തിനു ശേഷം എ .വി മൂവീസിന്റെ ബാനറിൽ അരുൺ, വരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അജയ് കുമാർ, മുനീർ മുഹമ്മദുണ്ണി എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും. അനിൽ മങ്കട എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റിംഗ്-നിഷാദ് യൂസഫ്. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി .കെ പി .ആർ .ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |