കൊച്ചി: ബാങ്കിംഗ് സേവനങ്ങളിൽ നവീന ആശയങ്ങൾ നടപ്പിലാക്കിയതിന് സൗത്ത് ഇന്ത്യൻ ബാങ്കിന് ഇൻഫോസിസ് ഫിനക്കിളിന്റെ ഇന്നവേഷൻ അവാർഡ് ലഭിച്ചു. നൂതന ബിസിനസ് മോഡലുകൾ, കോർപ്പറേറ്റ് ബാങ്കിംഗ് മേഖലയിലെ നവീകരണം, പരിസ്ഥിതി സൗഹാർദ്ദ നയങ്ങളിലെ കാലോചിതമായ മാറ്റങ്ങൾ, ശക്തമായ ഉപഭോക്തൃ ബന്ധം എന്നീ മേഖലകളിൽ ബാങ്ക് കൈവരിച്ച നേട്ടങ്ങൾക്കാണ് അവാർഡ്. നൂതന ബിസിനസ് മോഡൽ വിഭാഗത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ സംരംഭമായ എസ്.ഐ.ബി ഇ -ഡയറക്ടിന് പ്ലാറ്റിനം അവാർഡ് ലഭിച്ചു. കച്ചവടക്കാർക്കും ബിസിനസ് സംരംഭകർക്കും ഇടപാടുകൾ നടത്താവുന്ന എസ്.ഐ.ബി ടി.എഫ് ഓൺലൈൻ പ്ലാറ്റ്ഫോമിനും എം.എസ്.എം.ഇ വെബ് പോർട്ടലിനും കോർപ്പറേറ്റ് ബാങ്കിംഗ് മേഖലയിലെ നവീകരണം എന്ന വിഭാഗത്തിൽ സുവർണ സ്ഥാനം ലഭിച്ചു.
ഉപഭോക്തൃ കേന്ദ്രീകൃത പ്രവർത്തനങ്ങളിലുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ തെളിയിക്കുന്നതാണ് ഈ അംഗീകാരമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |