SignIn
Kerala Kaumudi Online
Thursday, 20 June 2024 2.32 AM IST

അഞ്ചിൽ രണ്ടുവീടുകളിലും പ്രവാസി പ്രവാസികളുടെ പണം അയയ്ക്കൽ ഇരട്ടിച്ചു

k

പണം ഏറെ അയയ്ക്കുന്നത് കൊല്ലത്തുകാർ

തിരുവനന്തപുരം: പ്രവാസി മലയാളികൾ നാട്ടിലേക്കയയ്ക്കുന്ന പണം ഇരട്ടിയിലേറെ വർദ്ധിച്ചതായി കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട്. 2018ൽ 85,​092കോടിയാണ് അയച്ചിരുന്നതെങ്കിൽ 2023ൽ അത് 2.16ലക്ഷം കോടിയായി ഉയർന്നു. വീട്ടിലേക്ക് ഒരുവർഷം 96,​185രൂപ അയച്ചിരുന്ന മലയാളി ഇപ്പോൾ അയക്കുന്നത് 2.23ലക്ഷം രൂപ.

മലപ്പുറത്താണ് പ്രവാസികൾ കൂടുതലെങ്കിലും വീട്ടിലേക്ക് പണം അയയ്ക്കുന്നതിൽ മുന്നിൽ കൊല്ലം ജില്ലക്കാരാണ്. മൊത്തം അയയ്ക്കുന്ന പണത്തിന്റെ 16.2% മലപ്പുറത്തേക്കാണെങ്കിൽ കൊല്ലത്തേക്ക് 17.8% പണം എത്തുന്നു. മുസ്ളിം വിഭാഗത്തിലുള്ളവരാണ് കൂടുതൽ പണം അയയ്ക്കുന്നത്. 40.1%. ഹിന്ദുക്കൾ 39.1%ഉം ക്രിസ്ത്യൻ വിഭാഗക്കാർ 20.8%ഉം അയയ്ക്കുന്നു. വീട്ടിലെത്തുന്ന പ്രവാസികളുടെ പണത്തിൽ 15.8% ഭവനനിർമ്മണത്തിനും 14% വായ്പ തിരിച്ചടയ്ക്കാനും 10% വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നു.

സംസ്ഥാനസർക്കാർ നിർദ്ദേശമനുസരിച്ച് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും ഇന്റർനാഷണൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റും സംയുക്തമായാണ് സർവേ നടത്തിയത്. ഇന്നലെ ലോകകേരളസഭയുടെ ഉദ്ഘാടന ചടങ്ങിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

സംസ്ഥാനത്ത് പ്രവാസികളുടെ എണ്ണം കുറയുകയും തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കൂടുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിയാണുള്ളതെന്ന് സർവേ മുന്നറിയിപ്പ് നൽകുന്നു. 24ലക്ഷമുണ്ടായിരുന്ന പ്രവാസികൾ ഇപ്പോൾ 22ലക്ഷമായി കുറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികൾ 2018ൽ 12 ലക്ഷമായിരുന്നെങ്കിൽ ഇപ്പോഴത് 18ലക്ഷമായി. വിദ്യാർത്ഥികളുടെ പ്രവാസം കൂടുന്നതും ആശങ്കാജനകമാണ്. വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന്റെ എണ്ണം 2018ൽ 1,29,763 ആയിരുന്നു. 2023ൽ ഏകദേശം 2,50,000 ആയി ഇരട്ടിച്ചെന്ന് സർവേയിൽ പറയുന്നു.17 വയസുള്ളപ്പോൾ തന്നെ വിദേശത്ത് കുടിയേറുന്നവരുണ്ട്, ആകെ പ്രവാസികളിൽ 11.3 ശതമാനം ഇപ്പോൾ വിദ്യാർത്ഥികളാണ്. ഇവർ പണം നാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയാണ്. സ്ത്രീകുടിയേറ്റവും കുടുംബത്തോടെയുള്ള കുടിയേറ്റവും വർദ്ധിക്കുകയാണ്. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018ലെ 15.8 ശതമാനത്തിൽ നിന്ന് 2023ൽ 19.1 ശതമാനമായി ഉയർന്നു. സ്ത്രീകളുടെ കുടിയേറ്റം ജി.സി.സി രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും മാറിയിട്ടുണ്ട്.

--------

പ്രവാസികൾ കൂടുതൽ മലപ്പുറത്ത്

പ്രവാസികൾ ഏറെയുള്ളത് മലപ്പുറത്താണ്,​ 377,​647

പ്രവാസികളിൽ മുസ്ലീങ്ങൾ 41.9 ശതമാനവും ഹിന്ദുക്കൾ 35.2 ശതമാനവും ക്രിസ്ത്യാനികൾ 22.3 ശതമാനവും വരും.താലൂക്കുകളിൽ തിരൂരിലാണ് കൂടുതൽ പ്രവാസികൾ. കുറവ് ഇടുക്കിയിലെ ദേവികുളത്തും.

പ്രവാസികളുടെ എണ്ണം

1998ൽ 14ലക്ഷം

2003ൽ18ലക്ഷം

2008ൽ 22ലക്ഷം

2013ൽ 24ലക്ഷം

2018ൽ 21ലക്ഷം

2023ൽ 22ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.