ന്യൂഡൽഹി: നീറ്റ് പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയും മൂലം ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട് കോൺഗ്രസ് നാളെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പി.സി.സി അദ്ധ്യക്ഷൻമാർക്കും നിയമസഭാ കക്ഷി നേതാക്കൾക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.
പെരുപ്പിച്ച മാർക്കുകളിലും ക്രമക്കേടുകളിലും ആശങ്കകളുണ്ടെന്നും ഗ്രേസ് മാർക്ക് നൽകിയത് കൂടുതൽ സംശയങ്ങൾ ഉയർത്തുന്നുവെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. 24ന് ആരംഭിക്കുന്ന പുതിയ ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലും നീറ്റ് വിഷയം ഉയർത്താൻ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും തീരുമാനിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷയിലെ പേപ്പർ ചോർച്ചയുടെ പശ്‌ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) നിരോധിക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനായ എൻ.എസ്.യു.ഐ അദ്ധ്യക്ഷൻ വരുൺ ചൗധരി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |