SignIn
Kerala Kaumudi Online
Saturday, 17 August 2024 4.11 PM IST

ബി.ജെ.പിയെ വിമർശിച്ച് ആർ.എസ്.എസ് നേതാവ് 'അഹങ്കാരം പിടിച്ച പാർട്ടിയെ ശ്രീരാമൻ 241ൽ തളച്ചു' 'ഇന്ത്യ' മുന്നണി രാമവിരുദ്ധരെന്ന് കുറ്റപ്പെടുത്തിയും ആർ.എസ്.എസ് നേതാവ്

d

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ആ‌ർ.എസ്.എസ് നേതാവ്.

രാമഭക്തി കാട്ടുകയും എന്നാൽ അഹങ്കാരികളായി മാറുകയും ചെയ്‌ത പാർട്ടിയെ ശ്രീരാമൻ 241ൽ തളച്ചുവെന്ന് ആർ.എസ്.എസ് ദേശീയ നിർവാഹക സമിതി അംഗം ഇന്ദ്രേഷ് കുമാർ പറഞ്ഞു. ഏറ്റവും വലിയ പാ‌ർട്ടിയെന്ന നിലയിലെത്തിച്ചു. എന്നാൽ, കിട്ടേണ്ടിയിരുന്ന വോട്ടും അധികാരവും അവരുടെ അഹങ്കാരം കാരണം ഈശ്വരൻ തടഞ്ഞു. രാമനോട് ഭക്തിയില്ലാത്തവരെ 234ൽ കെട്ടിയിട്ടുവെന്ന് 'ഇന്ത്യ"മുന്നണിയെ പരാമ‌ർശിച്ചും ഇന്ദ്രേഷ് കുമാർ പറഞ്ഞു. ദൈവനീതി സത്യവും ആസ്വാദ്യകരവുമാണെന്ന് കൂട്ടിച്ചേർത്തു. ജയ്‌പൂർ കനോട്ടയിൽ സംഘടിപ്പിച്ച രാംരഥ് അയോദ്ധ്യ യാത്ര ദർശൻ പൂജാ സമാരോഹ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ. പരാമർശം വിവാദമായതോടെ ഇത്തരം കാര്യങ്ങൾ പറയുന്നവർ സ്വയം ചിന്തിക്കണമെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞു. ആർ.എസ്.എസിനെ ആരാണ് ഗൗരവത്തിലെടുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.