SignIn
Kerala Kaumudi Online
Saturday, 17 August 2024 11.27 AM IST

വട്ട, മട്ടൺ ചാപ്സ്: അച്ചുക്കാന്റെ സ്റ്റാർ കോംബോയ്ക്ക് അമ്പതാം പിറന്നാൾ

pic

കൊച്ചി: പഴംപൊരി-ബീഫ് കോമ്പിനേഷൻ മലയാളികളുടെ പ്രിയപ്പെട്ട കോംബോ ഭക്ഷണമായിട്ട് അധിക കാലമായിട്ടില്ല. എന്നാൽ,​ അതിനെയും വെല്ലുന്ന ഒരു വിഭവമുണ്ട് ഫോർട്ടുകൊച്ചിയിൽ. ഫോർട്ടുകൊച്ചിയിലെത്തുന്നവരുടെ പ്രിയഭക്ഷണ ലിസ്റ്റിൽ ഇടം പിടിച്ച ആൾ ഒരു തട്ടുകടയിലാണെന്ന് മാത്രം. ഇനി ആ കോംബോ പരിചയപ്പെടാം. സവാളവടയും മട്ടൺ ചാപ്സും. ആളുകൾ തിരഞ്ഞെത്തുന്ന ഈ വിഭവം വിളമ്പുന്നത് ഫോ‍ർട്ടുകൊച്ചിക്കാരുടെ അച്ചുക്ക എന്ന താമരപ്പറമ്പ് സ്വദേശി അഷറഫ് ആണ്. അഷറഫിന് പ്രായം 60 ആണ്. അഷറഫ് വിളമ്പുന്ന സ്റ്റാ‍ർ കോംബോയ്ക്ക് 50 വയസും!

സ്വന്തം സഹോദരന്റെ കൂടെ നന്നേ ചെറുപ്പത്തിൽ ഉന്തുവണ്ടിയിൽ ചായക്കച്ചവടം തുടങ്ങിയതാണ് അഷറഫ്. ഒരു ദിവസം സവാളവടയുടെ കൂടെ മട്ടൺചാപ്സ് കഴിച്ച് അഷറഫിന് അതിന്റെ രുചി ഇഷ്ടമാവുകയും അത് ചായക്കടയിലെത്തിയവർക്ക് വിളമ്പുകയും ചെയ്തു. അത് ഹിറ്റായി. ഇന്ന് നൂറുരൂപയ്ക്കാണ് മൂന്ന് സവാളവടയും മട്ടൺചാപ്സും വിൽക്കുന്നത്. നടന്മാരായ ജഗദീഷും സുരേഷ് ഗോപിയും പുതുതലമുറയിലെ നിരവധി നടന്മാരും സ്റ്റാർ കോംബോയുടെ രുചിയറിഞ്ഞവരാണ്.

ഞായറാഴ്ചകളിലാണ് ഈ വിഭവം തേടി നിരവധിപ്പേർ ഇവിടെയെത്തുക. ഫോർട്ട് കൊച്ചി മെട്രോ സ്‌റ്റേഷന് നേരെ എതിർവശത്തായാണ് അച്ചുക്കാന്റെ ചെറിയ കട. മുമ്പ് രാവിലെ 5.30 മുതൽ രാത്രി 10 വരെ കട തുറന്നിരുന്ന അഷറഫ് ഇപ്പോൾ 6.30 മുതൽ 3 വരെ മാത്രമേ തുറക്കാറുള്ളു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിന്. മക്കളെ പഠിപ്പിച്ചതിൽ ഈ സ്‌പെഷ്യൽ കോംബോയ്ക്ക് വലിയ പങ്കുണ്ടെന്ന് പറയും അഷറഫ്. സ്റ്റാർ കോംബോയ്ക്ക് പുറമെ പൊറോട്ട, വിവിധ തരം പുട്ടുകൾ, അപ്പം,​ കടല, മുട്ട, ചിക്കൻ, മീൻ തുടങ്ങിയ കറികളും ചെറുകടികളും ഉൾപ്പെടെ നിരവധി വിഭവങ്ങൾ വേറെയുമുണ്ടിവിടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SAVALAVADAMATTANCHAPS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.