SignIn
Kerala Kaumudi Online
Thursday, 25 July 2024 1.13 PM IST

ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,​ സംഭവം കൊല്ലത്ത്

s

കൊല്ലം : കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻമൂട്ടിൽ നിർമ്മാണം നടക്കുന്ന ദേശീയപാതയിലാണ് അപകടം. ഞായർ വൈകിട്ട് 6.42നാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്നതിനെ കുറിച്ച് സ്ഥിരീകരണം ആയിട്ടില്ല.

ചാത്തന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിറുത്തിയതിന് പിന്നാലെ വാഹനത്തിൽ നിന്ന് തീ ഉയരുകയായിരുന്നു. സമീപത്തെ വർക്ക്‌ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് ഉടൻതന്നെ ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി. തീ ആളിപ്പടർന്നതിനാൽ പരവൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയ ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ മരിച്ചിരുന്നു. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CAR ACCIDENT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.