തിരുവനന്തപുരം: ശമ്പളം മുടങ്ങിയത് ഉൾപ്പെടെ വിവിധ പരാതികളുമായി ബന്ധപ്പെട്ടു ജീവനക്കാർ സമർപ്പിച്ച ഹർജിക്കു മറുപടി സമർപ്പിക്കാത്തതിന് സിവിൽ സപ്ലൈസ് കോർപറേഷന് (സപ്ലൈകോ) നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ താക്കീത്. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം തേടിയതിനെവിമർശിച്ച ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് ഇനി ഇത് ആവർത്തിച്ചാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സപ്ലൈകോയുടെ അഭിഭാഷകനോട് വ്ക്തമാക്കി.
ഹർജി ഏപ്രിൽ 22നു പരിഗണിച്ചപ്പോഴും സപ്ലൈകോ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ട്രൈബ്യൂണൽ അനുവദിക്കുകയും ചെയ്തിരുന്നു. ഇനി ജൂലായ് 11നു കേസ് പരിഗണിക്കുന്നതിനു 2 ദിവസം മുമ്പ് രേഖാമൂലം മറുപടി സമർപ്പിക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു. സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ അന്വേഷണവും ഓഡിറ്റും ആവശ്യപ്പെട്ട് സപ്ലൈകോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ആർ.വിജയകുമാറും സഹപ്രവർത്തകരുമാണ് മാർച്ചിൽ ഹർജി നൽകിയത്. പ്രാഥമിക വാദം കേട്ട ശേഷം ഏപ്രിലിൽ സപ്ലൈകോയ്ക്കു നോട്ടിസ് അയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |