കറാച്ചി : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ മാദ്ധ്യമ പ്രവർത്തകനെ അജ്ഞാതർ വെടിവച്ചു കൊന്നു. 'ഖൈബർ ന്യൂസ് ' എന്ന പാഷ്തോ ന്യൂസ് ചാനലിൽ പ്രവർത്തിക്കുന്ന ഖലീൽ ജിബ്രാൻ ആണ് മസ്രീന സുൽത്താൻഖേലിലെ വീടിന് മുന്നിൽ വെടിയേറ്റ് വീണത്. സാജിദ് എന്നൊരാൾക്ക് പരിക്കേറ്റു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട അക്രമികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. മേഖലയിൽ തീവ്രവാദികളുടെ ആക്രമണം പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |