SignIn
Kerala Kaumudi Online
Sunday, 06 July 2025 9.46 AM IST

മലയാളികളുടെ പ്രിയപ്പെട്ട താരം, മുടങ്ങാതെ ശബരിമലയിൽ എത്തും; ഒരു മിനിട്ടിന് കൈപ്പറ്റിയത് 4.55 കോടി

Increase Font Size Decrease Font Size Print Page
ajay-devgn

അന്യ ഭാഷാ ചിത്രങ്ങളെ വളരെയധികം ഇഷ്‌പ്പെടുന്നവരാണ് മലയാളികൾ. അതിനാൽ തന്നെ അവിടുത്തെ താരങ്ങളെയും കേരളത്തിലുള്ളവർക്ക് ആരാധനയാണ്. അത്തരത്തിൽ ബോളിവുഡ് താരമാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരനായ അഭിനേതാവാണ് അജയ് ദേവ്‌ഗൺ.

ആക്ഷൻ രംഗങ്ങളിലൂടെ കേരളത്തിലെ യുവാക്കളുടെ മനം കവർന്ന നടനാണ് അദ്ദേഹം. മാത്രമല്ല, സ്ഥിരമായി ശബരിമല ദർശനം നടത്താനെത്തുന്ന അജയ് ദേവ്‌ഗണിന് മലയാളക്കരയോടും പ്രത്യേക അടുപ്പമുണ്ട്. ഇപ്പോഴിതാ നടൻ ഒരു മിനിട്ടിൽ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

ഓസ്‌കാർ വിജയത്തിന് ശേഷം ആഗോളതലത്തിൽ സെൻസേഷനായി മാറിയ ചിത്രമാണ് എസ്‌എസ് രാജമൗലിയുടെ 'ആർആർആ‌ർ'. ജൂനിയർ എൻടിആർ രാം ചരൺ എന്നിവർക്കൊപ്പം അജയ് ദേവ്‌ഗണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. രാം ചരണിന്റെ സഹോദരനായ അല്ലൂരി വെങ്കിട്ടരാമ രാജു എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. സമീപ കാലത്തെ ഏറ്റവും അവിസ്‌മരണീയമായ അതിഥി വേഷങ്ങളിലൊന്നായി ഈ കഥാപാത്രത്തെ നിരീക്ഷകന്മാർ ഉൾപ്പെടെ വിലയിരുത്തി. നിലവിൽ പുറത്തുവരുന്ന വിവരമനുസരിച്ച്, ഈ കഥാപാത്രം ചെയ്യുന്നതിനായി വൻ തുകയാണ് അജയ് ദേവ്‌ഗൺ ഈടാക്കിയത്.

എക്‌സിൽ വൈറലായ ഒരു പോസ്റ്റിൽ പറയുന്നതനുസരിച്ച്, ആർആർആറിലെ വേഷം ചെയ്യുന്നതിനായി അജയ് ദേവ്‌ഗൺ 35 കോടി ഈടാക്കി എന്നാണ്. ചിത്രത്തിൽ ആകെ എട്ട് മിനിട്ടാണ് താരം അഭിനയിച്ചത്. അതായത് മിനിട്ടിന് 4.55 കോടിയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങിയതെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ രാജമൗലിയോ അജയ് ദേവ്‌ഗണോ പ്രതികരിച്ചിട്ടില്ല.

TAGS: AJAY DEVGN, SABARIMALA, SS RAJAMOULI, CHARGED FOUR CRORES, FOUR CRORE PER MINUTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.