മക്ക: കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോക്ടർ സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി (74) അന്തരിച്ചു. മക്കയിലായിരുന്നു അന്ത്യം. യൂണിവേഴ്സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം മതവും ചരിത്രവും സംബന്ധിച്ച് ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോക്ടർ സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി.
ഇസ്ലാമിക കാലഘട്ടം മുതൽ ഷൈബിയുടെ കുടുംബത്തിനാണ് കഅ്ബയുടെ കാവൽക്കാരുടെ ചുമതല നൽകിയിരിക്കുന്നത്. കുടുംബത്തിലെ മുതിർന്നയാൾക്കാണ് സാധാരണ ചുമതല നൽകിവരുന്നത്. കഅ്ബയുമായി ബന്ധപ്പെട്ട ചടങ്ങുകളുടെയും പ്രധാന കാർമ്മികരിലൊരാളായിരുന്നു അൽ ഷൈബി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |