ഭാവിയിൽ ഓൾഡ് ഏജ് ഹോമിൽ പോയി കിടന്നാലും ആരോഗ്യത്തോടെ ജീവിക്കാനാണ് ജിമ്മിൽ കൃത്യമായി പോകുന്നതെന്ന് തുറന്നുപറഞ്ഞ് ഗായികയും നടിയുമായ അഞ്ജു ജോസഫ്. മുപ്പത് വയസിനുശേഷമാണ് താൻ നന്നായി ജീവിച്ചുതുടങ്ങിയതെന്നും താരം പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അഞ്ജു ജോസഫ് ജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്.
'ഞാൻ വർക്കൗട്ട് ചെയ്യുന്നതിന് പല കാരണങ്ങൾ ഉണ്ട്. ഫിറ്റായിട്ടിരിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാരണമാണ്. രണ്ടാമത്തേത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും കൂടിയാണ്. എനിക്ക് നന്നായി ഉറങ്ങണം. ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നയാളാണ്. അപ്പോൾ മുന്നോട്ടുളള കാര്യങ്ങളും നോക്കണം. ഓൾഡ് ഏജ് ഹോമിൽ പോയി ജീവിക്കേണ്ട എന്തെങ്കിലും സാഹചര്യം വന്നാൽ ആരോഗ്യത്തോടെയിരിക്കാനും കൂടിയാണ്.
ഞാനും എന്റെ ട്രെയിനറും തമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതുകണ്ട് വർക്കൗട്ട് ചെയ്യിപ്പിക്കുന്ന ഒരു ട്രെയിനർ എനിക്ക് മെസേജ് ചെയ്തു. പണം തരാം അവരോടൊപ്പം വർക്കൗട്ട് ചെയ്യാമോയെന്ന് ചോദിച്ചാണ് മെസേജ് ചെയ്തത്. ഞാനത് കണ്ട് അതിശയിച്ചുപോയി. സമയത്ത് ജീവിക്കണമെന്നാണ് ജീവിതത്തിൽ നിന്ന് പഠിച്ചത്. മുപ്പത് വയസിനുശേഷമാണ് ഞാൻ ജീവിക്കാൻ പഠിച്ചത്. ഒരു വലിയ ട്രോമയുണ്ടായതിനുശേഷമാണ് അത് മനസിലാക്കാൻ സാധിച്ചത്. പക്ഷെ ഇപ്പോഴാണ് ഞാൻ ശരിയായി ജിവിച്ചുതുടങ്ങിയത്. ഓരോ ദിവസവും പ്രശ്നങ്ങൾ ഉണ്ടാകും. അത് അംഗീകരിച്ച് മുന്നോട്ട് പോയാൽ മതി'- താരം പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം വിവാഹ മോചനത്തെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. ടെലിവിഷൻ പ്രോഗ്രാമുകളുടെ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു ജോസഫ് വിവാഹം ചെയ്തത്. വേർപിരിയൽ വിഷമകരമാണെന്നും എല്ലാ റിലേഷൻഷിപ്പും അവസാനിക്കുമ്പോൾ വേദനയുണ്ടാകുമെന്നും താരം പറഞ്ഞു.
'അത് പാർട്ണറോ മാതാപിതാക്കളോ ആരുമായിട്ടുള്ളതാണെങ്കിലും അങ്ങനെയാണ്. എത്ര ഇല്ലെന്ന് പറഞ്ഞാലും വേദനയുണ്ടാകും. അതിൽ നിന്ന് പുറത്ത് കടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഗുഡ് ഗേൾ സിൻഡ്രം ഉള്ളതുകൊണ്ട് ഡിവോഴ്സ് എന്ന തീരുമാനത്തിലേക്ക് എത്താൻ സമയമെടുത്തു.ഞാൻ തന്നെ കണ്ടുപിടിച്ച ബന്ധമായിരുന്നു. അതിനാൽ ഈ റിലേഷൻഷിപ്പ് എങ്ങനെയെങ്കിലും വർക്ക് ചെയ്യണമെന്ന പ്രഷർ സ്വയമെടുത്തതാണ്. പറ്റിയ ആളെ കണ്ടെത്താൻ സാധിച്ചാൽ രണ്ടാമത് വിവാഹിതയാകും. കരിയറിൽ കൂടുതൽ ശ്രദ്ധ പുലർത്തും'- താരം അന്ന് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |