SignIn
Kerala Kaumudi Online
Thursday, 01 August 2024 2.13 AM IST

പരീക്ഷയെഴുതാതെ മിൽമയിൽ ജോലി നേടാം; കാൽ ലക്ഷത്തിനുപുറത്ത് ശമ്പളം, എത്രയും പെട്ടെന്ന് അപേക്ഷിക്കാം

milma

തിരുവനന്തപുരം: കേരള സർക്കാർ സ്‌ഥാപനമായ മിൽമയിൽ തൊഴിൽ നേടാൻ അവസരം. താത്‌കാലിക ഒഴിവുകളാണ് റിപ്പോ‌ർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷ എഴുതാതെ തന്നെ ജോലി നേടാം. ജൂൺ 25 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്രൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയിൽസ് അനലിസ്റ്റ് തസ്‌തികളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്: 1 ഒഴിവ്
യോഗ്യത: മാർക്കറ്റിംഗിൽ എംബിഎ, അല്ലെങ്കിൽ എക്‌സ്‌പോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ആയി കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും എഫ്എംസിജിയിൽ ക്ലയന്റ് ഫേസിംഗ് റോളിൽ പ്രവൃത്തിപരിചയം. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം: 30,000 രൂപ.

ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: 1 ഒഴിവ്

ഡിജിറ്റൽ മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ ഡിജിറ്റൽ ടെക്നോളജിയിൽ ബിഎസ് സി. ഡിജിറ്റൽ മാർക്കറ്റിംഗ് അല്ലെങ്കിൽ എസ്ഇഒ/എസ്ഇഎം, ഗൂഗിൾ അനലിറ്റിക്സ് എന്നിവയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി : 40 വയസ്. ശമ്പളം: 25,000 രൂപ.

എംഐഎസ് സെയിൽസ് അസിസ്റ്റന്റ്: 1 ഒഴിവ്

ഡാറ്റ അനാലിസിസിൽ ഡിഗ്രി അല്ലെങ്കിൽ പിജി ഡിപ്ലോമ. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ശമ്പളം: 20,000 രൂപ.

വിശദവിവരങ്ങൾക്ക്: https://cmd.kerala.gov.in/recruitment/recruitment-to-various-posts-at-kerala-cooperative-milk-marketing-federation/ സന്ദർശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, MILMA, JOBS, MILMA JOBS
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.