അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തും സൽമാൻ ഖാനും ഒരുമിക്കുന്നു.ഇന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങൾ ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലൈനിധി മാരൻ ആണ് മാസ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. അടുത്ത വർഷം തിയേറ്ററിൽ എത്തിക്കാനാണ് തീരുമാനം. ഷാരൂഖ് ഖാൻ, നയൻതാര എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ജവാനുശേഷം അല്ലു അർജുനെ നായകനാക്കി ചിത്രം ചെയ്യാൻ അറ്റ്ലി ഒരുങ്ങിയെങ്കിലും ആ പ്രോജക്ട് നടന്നില്ല .അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. ആര്യ, നയൻതാര, ജയ്, നസ്റിയ എന്നിവർ പ്രധാന വേഷത്തിൽ എത്തി സൂപ്പർ ഹിറ്റായി മാറിയ രാജാറാണി എന്ന ചിത്രത്തിലൂടെയാണ് അറ്റ്ലി സംവിധായകനാവുന്നത്. വിജയ് ചിത്രങ്ങളായ തെരി, മെർസൽ, ബിഗിൽ എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. അതേസമയം തമിഴിലെ പ്രശസ്ത സംവിധായകനായ മുരുഗ ദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സൽമാൻ ഖാൻ. രശ്മിക മന്ദാനആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |