SignIn
Kerala Kaumudi Online
Thursday, 11 July 2024 8.19 AM IST

കേജ്‌രിവാളിന് വീണ്ടും കുരുക്ക്,​ മദ്യനയക്കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തു

kejriwal-

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനെ സി.ബി.ഐയും അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ എത്തിയാണ് സി.ബി.ഐ കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ജാമ്യം റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് സി,​ബി.ഐയുടെ അപ്രതീക്ഷിത നീക്കം. അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ കേജ്‌രിവാളിനെ നാളെ സി,​ബി.ഐ കോടതിയിൽ ഹാജരാക്കും.

അതേസമയം കേജ്‌രിവാളിനെ വീണ്ടും കുടുക്കാനുള്ള നീക്കമാണ് ഇതെന്ന് എ.എ.പി പ്രതികരിച്ചു. മദ്യനയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്‌ത് ഇ.ഡി നൽകിയ ഹർജിയിൽ അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടിയാണുണ്ടായത്. ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഇ.ഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്നും ചൂണ്ടിക്കാട്ടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KEJRIWAL, CBI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.