SignIn
Kerala Kaumudi Online
Thursday, 11 July 2024 2.26 PM IST

ജൂലിയൻ അസാൻജ്: അഞ്ച് വർഷം തടവറയിൽ, ഒടുവിൽ കുറ്റസമ്മതം

pic

ലണ്ടൻ: 1,901 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് വിക്കിലീക്സ് സ്ഥാപകനും ഓസ്ട്രേലിയൻ മാദ്ധ്യമ പ്രവർത്തകനുമായ ജൂലിയൻ അസാൻജ് ജയിൽ മോചിതനായത്. തങ്ങളുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി പരസ്യപ്പെടുത്തിയ അസാൻജിന്റെ മോചനത്തിന് ഒരു ജാമ്യക്കരാർ യു.എസ് മുന്നോട്ടുവയ്ക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയുമായിരുന്നു.

അഫ്ഗാൻ യുദ്ധത്തെ പറ്റിയുള്ള 90,000 രഹസ്യരേഖകളും ഇറാക്ക് യുദ്ധത്തെ പറ്റിയുള്ള 400,000 രേഖകളുമാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അസാൻജിന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ മുൻ യു.എസ് ആർമി ഇന്റലിജൻസ് അനലിസ്റ്റ് ചെൽസി മാനിംഗിന് 2013ൽ യു.എസ് 35 വർഷം തടവ് വിധിച്ചിരുന്നു. 2017ൽ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ ഉത്തരവ് പ്രകാരം മോചിപ്പിക്കപ്പെട്ടു.

 കരാർ ?

 യു.എസിന്റെ ചാരവൃത്തി നിയമം ലംഘിച്ചെന്ന കുറ്റസമ്മതത്തിന് ധാരണ

 അസാൻജിന് 62 മാസം തടവ് നൽകാൻ പ്രോസിക്യൂട്ടർമാർ യു.എസ് കോടതിയിൽ ആവശ്യപ്പെടും. ലണ്ടൻ ജയിലിൽ അസാൻജ് കഴിഞ്ഞതിന് തുല്യമാണിത്. അതിനാൽ ശിക്ഷ അസാൻജ് പൂർത്തിയാക്കിയെന്ന് യു.എസ് പരിഗണിക്കും

 ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4.30ന് യു.എസിന്റെ അധീനതയിലുള്ള പസഫിക് ദ്വീപായ മരിയാന ഐലൻഡ്‌സിൽ വച്ച് കോടതി നടപടികൾ തുടങ്ങും. ഫെഡറൽ ജഡ്ജി അന്തിമ തീരുമാനം പ്രഖ്യാപിക്കും

 അസാൻജിന്റെ കുറ്റസമ്മതം കോടതി അംഗീകരിച്ചാൽ, അദ്ദേഹത്തിന് ഓസ്ട്രേലിയയിലേക്ക് തന്നെ മടങ്ങാം

 കരാറിന്റെ മറ്റ് വ്യവസ്ഥകൾ പുറത്തുവിട്ടിട്ടില്ല

-----------------------

 നാൾവഴികൾ

 2006 ഒക്ടോബർ - ജൂലിയൻ അസാൻജ് വിക്കിലീക്സ് സ്ഥാപിച്ചു

 2010 ഏപ്രിൽ - 2007ൽ ഇറാക്കിൽ യു.എസ് ഹെലികോപ്റ്റർ സിവിലിയൻമാരെ കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവിട്ടു

 2010 ജൂലായ് - അഫ്ഗാൻ യുദ്ധത്തിന്റെ രഹസ്യ രേഖകൾ പുറത്ത്

 2010 ഓഗസ്റ്റ് - അസാൻജിനെതിരെ സ്വീഡനിൽ ലൈംഗികാരോപണ കേസ്. ലണ്ടനിൽ അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടി

 2012 ജൂൺ - കേസിൽ അപ്പീൽ പരാജയപ്പെട്ടതോടെ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടി

 2019 ഏപ്രിൽ - ഇക്വഡോർ അഭയം പിൻവലിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ബ്രിട്ടീഷ് പൊലീസ് അസാൻജിനെ അറസ്റ്റ് ചെയ്തു. അസാൻജിനെ വിട്ടുകിട്ടണമെന്ന് യു.എസിന്റെ ആവശ്യം. ഇതിനിടെ സ്വീഡൻ കേസ് പിൻവലിച്ചിരുന്നു

 2022 ജൂൺ - അസാൻജിനെ യു.എസിന് കൈമാറാൻ ബ്രിട്ടന്റെ അംഗീകാരം. അസാൻജ് അപ്പീൽ നൽകി

 2024 ജൂൺ - യു.എസുമായി ജാമ്യക്കരാറിലെത്തി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.