മഴക്കാലമായാൽ മിക്കവരും നേരിടുന്ന വെല്ലുവിളി വീടിനുള്ളിലെ ദുർഗന്ധമാണ്. നനഞ്ഞ തുണിയുടെയും ചവിട്ടിയുമൊക്കെയാണ് ഇത്തരം ദുർഗന്ധങ്ങൾക്ക് കാരണം. മഴക്കാലത്ത് വീട്ടിൽ അതിഥികൾ വരുമ്പോൾ എല്ലാവർക്കും ടെൻഷനായിരിക്കും. പലരും കടകളിൽ നിന്ന് എയർഫ്രഷ്നർ വാങ്ങിയൊക്കെയാണ് ഇത്തരം ദുർഗന്ധങ്ങളെ മറികടക്കുന്നത്.
എന്നാൽ നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചുതന്നെ വീടിനകത്തെ ദുർഗന്ധത്തോട് ബൈ ബൈ പറയാം. ബേക്കിംഗ് സോഡ ഉപയോഗിച്ച് ഈ നാറ്റം ഒഴിവാക്കാം. എവിടെ നിന്നാണ് ദുർഗന്ധം വരുന്നത് അവിടെ കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുത്താൽ മതി.
കർപ്പൂര തുളസിയാണ് മറ്റൊരു പ്രതിവിധി. കർപ്പൂര തുളസി വെള്ളത്തിലിട്ടുവച്ചാൽ മതി. വെള്ളം, ചെറുനാരങ്ങ, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് കിടിലൻ എയർഫ്രഷ്നർ നമുക്ക് വീട്ടിൽ തന്നെയുണ്ടാക്കിയെടുക്കുകയും ചെയ്യാം.
രണ്ട് കപ്പ് വെള്ളവും മുക്കാൽ കപ്പ് ബേക്കിംഗ് സോഡയും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. ശേഷം സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം.ദുർഗന്ധം വമിക്കുന്നയിടങ്ങളിലെല്ലാം ഈ സ്പ്രേ അടിച്ചുകൊടുക്കാം. ഇതുവഴി ദുർഗന്ധം അകറ്റാം.
ഒരു കാരണവശാലും നനഞ്ഞ വസ്ത്രങ്ങൾ വീടിനകത്ത് ഇടരുത്. ഇങ്ങനെ ചെയ്താൽ വീട്ടിൽ നിന്ന് ദുർഗന്ധം മാറില്ല. അതുപോലെ നനവുള്ള ഷൂസ് അകത്ത് കയറ്റരുത്. അതുപോലെ തന്നെ കട്ടിയുള്ള ചവിട്ടിയാണ് ഉപയോഗിക്കുന്നതെങ്കിൽ, അത് നനഞ്ഞാലും ദുർഗന്ധം വരാം. അക്കാര്യവും ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |