മലയാളികള്‍ക്ക് മറ്റൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് ഉര്‍വശി. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഉള്ളൊഴുക്ക് എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. മാദ്ധ്യമങ്ങള്‍ക്ക് നല്കുന്ന അഭിമുഖങ്ങളില്‍ തന്റെ നിലപാടും അഭിപ്രായവും തുറന്ന് പറയാന്‍ മടികാണിക്കാത്ത ആളാണ് താരം. പലപ്പോഴും കുറിക്ക് കൊള്ളുന്ന തരത്തിലുള്ള താരത്തിന്റെ മറുപടികള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.
അത്തരത്തിലൊരു സംഭവമാണ് ഗായിക റിമി ടോമിയും നടിയും തമ്മിലുള്ള സംഭാഷണത്തിലുണ്ടായിരിക്കുന്നത്. റിമി ടോമി അവതാരികയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഉര്‍വശിയോട് ചോദിച്ച ഒരു ചോദ്യവും അതിന് നടി നല്കിയ മറുപടിയും ശ്രദ്ധേയമാണ്. ഏറ്റവും സൗന്ദര്യമുള്ള നടന് ആരാണെന്നാണ് ഉര്‍വശിയോട് റിമി ചോദിച്ചത്. ഉത്തരം തെരഞ്ഞെടുക്കാന്‍ ചില ഓപ്ഷനുകളും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഉര്‍വശി പറഞ്ഞ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.
ശ്രീനിവാസന് എന്നായിരുന്നു ഉര്‍വശി നല്കിയ മറുപടി, അതോടൊപ്പം തന്നെ തന്നോട് തെരഞ്ഞെടുക്കാന്‍ നല്കിയ പേരുകളുടെ പട്ടികയില്‍ എന്തുകൊണ്ടാണ് ശ്രീനിവാസന്റെ പേര് ഉള്‍പ്പെടുത്താത്തതെന്നും ഉര്‍വശി ചോദിക്കുന്നുണ്ട്. വളരെ പക്വതയോടെയുള്ള നടിയുടെ ഉത്തരത്തിന് അഭിനന്ദനപ്രവാഹമായിരുന്നു. തനിക്ക് ഇഷ്ടമുള്ളവരെല്ലാം സൗന്ദര്യമുള്ളവര്‍ ആണെന്നും നടി അന്ന് പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ മറ്റുള്ളവരുടെ കുറവുകളെ പരിഹസിച്ചുകൊണ്ടുള്ള കോമഡികള്‍ താന്‍ ആസ്വദിക്കാറില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ വിധികര്‍ത്താവായി ഇരിക്കുന്ന പരിപാടികളില്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന് ഒരു മാര്‍ക്ക് പോലും നല്‍കാറില്ലെന്നും അത്തരത്തില്‍ പരിഹസിച്ച് കോമഡിയുണ്ടാക്കുന്നത് ശരിയല്ലെന്ന് തുറന്ന് പറയാറുണ്ടെന്നും നടി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഒരാളുടെ കുറവിനെ പരിഹസിക്കുമ്പോള്‍ അത് അയാള്‍ക്കും അയാളുടെ വീട്ടുകാര്‍ക്കും എത്രമാത്രം വിഷമമുണ്ടാക്കുന്നുവെന്ന് ഓര്മ്മിക്കണമെന്നുമാണ് നടിയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |