ഗുരുവായൂർ-കോയമ്പത്തൂർ, തൃശൂർ-കോയമ്പത്തൂർ(2 എണ്ണം), തൃശൂർ-പൊള്ളാച്ചി, കൊടുങ്ങല്ലൂർ-കോയമ്പത്തൂർ, കൊടുങ്ങല്ലൂർ-പൊള്ളാച്ചി എന്നീ പുതിയ സർവ്വീസുകൾക്കാണ് കെ.എസ്.ആർ.ടി.സി അനുമതി നൽകിയത്.
ഈ സർവീസുകൾക്കായി എഫ്.പി, എസ്.എഫ്.പി, വോൾവോ ബസുകളും അനുവദിച്ചു. 2024 ജനുവരി ഒന്നിനാണ് ഉത്തരവ് ഇറങ്ങിയത്.
ഇതിൽ ഗുരുവായൂർ-കോയമ്പത്തൂർ സർവ്വീസ് ഏതാനും ആഴ്ചകൾക്കു ശേഷം സർവ്വീസ് ആരംഭിച്ചു. നല്ല കളക്ഷനും ലഭിച്ചിരുന്നു. എന്നാൽ 2-3 ആഴ്ചകൾക്ക് ശേഷം സർവീസ് നിറുത്തലാക്കുകയായിരുന്നു.
മറ്റ് അഞ്ച് സർവീസുകളിൽ ഒരെണ്ണം പോലും സർവീസ് ആരംഭിച്ചിട്ടുമില്ല.
ചിറ്റൂർ: 2019 ലെ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ, കൊഴിഞ്ഞാമ്പാറ വഴി തമിഴ്നാട്ടിലേക്ക് വിവിധ ഡിപ്പോയിൽ നിന്ന് പുതിയതായി കെ.എസ്.ആർ.ടി.സി ആറ് പുതിയ സർവീസുകൾ അനുവദിച്ചെങ്കിലും ഇവയിലൊന്നു പോലും സർവീസ് നടത്തുന്നില്ല. ആവശ്യമായ ബസ്സുകൾ അനുവദിച്ചിട്ടും സർവീസുകൾ ആരംഭിക്കാത്തത് അധികൃതരുടെ നിരുത്തരവാദപരമായ നിലപാട് കാരണമാണെന്ന് യാത്രക്കാർ ആരോപിച്ചു. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ചിറ്റൂർ നിയോജക മണ്ഡലത്തിൽ കൊഴിഞാമ്പാറ വഴികടന്നു പോകുന്ന പുതിയ സർവ്വീസുകൾ അനുവദിച്ചതിനെ ജനങ്ങൾ ഏറെ സന്തോഷത്തോടെ വരവേറ്റത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭ പ്രദേശങ്ങളിലുമുള്ള നൂറുകണക്കിനാളുകൾ ജോലികൾക്കും വ്യാപാര, കാർഷിക ആവശ്യങ്ങൾക്കുമൊക്കെയായി കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തേക്ക് നിത്യേന പോയി വരുന്നവരാണ്. എന്നാൽ ആവശ്യത്തിനു ബസ് സർവീസുകൾ ഇല്ലാത്തതിനാൽ വലിയ യാത്രാ ദുരിതമാണ് ഇവർ നേരിടുന്നത്. അതിനാൽ അനുവദിക്കപ്പെട്ട പുതിയ സർവ്വീസുകൾ ഉടൻ ആരംഭിക്കണമെന്നും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |