SignIn
Kerala Kaumudi Online
Saturday, 13 July 2024 9.58 PM IST

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ യുവാവ് പിടിയിൽ

accused

തൊടുപുഴ: സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കച്ചവക്കാരനിൽ പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. തൊടുപുഴ മുതലിയാർമഠത്ത് വാടകയ്ക്ക് താമസിക്കുന്ന നേര്യമംഗലം സ്വദേശി കോയിക്കര റെനി റോയിയെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞിരമറ്റം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഈ കടയിൽ നിന്ന് നേരത്തെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കടയിലെത്തിയ റെനി താൻ സ്പെഷ്യൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കടക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്ന് പണവും സിഗരറ്റും വാങ്ങി. വീണ്ടും കടയിലെത്തി ഭീഷണിപ്പെടുത്തുകയും ബലമായി മേശവലിപ്പ് തുറന്ന് പണം എടുക്കുകയും ചെയ്തു. കച്ചവടക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് എസ്.ഐ എം.സി. ഹരീഷിന്റെ നേതൃത്വത്തിൽ പ്രതിയെ തൊടുപുഴയിൽ നിന്ന് പിടികൂടിയത്. ഒരു വർഷം മുമ്പ് ഗാന്ധി സ്‌ക്വയറിൽ യുവാവിനെ കാർ ഇടിപ്പിച്ചു കൊല്ലാൻ നോക്കിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.