പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിക്ക് വൻ സ്വീകാര്യത. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായ കൽക്കി നാഗ് അശ്വിന്റെയും ടീമിന്റെ നാലുവർഷ പരിശ്രമത്തിന്റെ നേട്ടമാണ്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ, ശോഭന, ബ്രഹ്മാനന്ദം, ദിഷ പഠാനി ,അന്ന ബെൻ തുടങ്ങിയവർ അത്ഭുതപ്പെടുത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. . ദുൽഖർ സൽമാന്റെയും വിജയ് ദേവരകൊണ്ടയുടെയും മൃണാൽ താക്കൂറിന്റെയും സംവിധായകൻ എസ്.എസ്. രാജമൗലിയുടെയും അതിഥി വേഷങ്ങൾ കൽക്കിയുടെ ഹൈലൈറ്റുകളിലൊന്നാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറുകയാണ് കൽക്കി. പാൻ ഇന്ത്യൻ ചിത്രമായ കൽക്കി പ്രീ ബുക്കിംഗിൽ തന്നെ വലിയ ചലനം സൃഷ്ടിച്ചിരുന്നു.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |