SignIn
Kerala Kaumudi Online
Sunday, 14 July 2024 2.01 AM IST

5 വീടുകളിൽ വെള്ളം കയറി​ 

veedu
വീടുകളിൽ വെള്ളം കയറി​

കടലുണ്ടി​:കടലുണ്ടി ഗ്രാമ ​പഞ്ചായ​ത്തിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണം. 10 മീറ്ററോളം ഉയരത്തിലാണ് തിരമാലകൾ അടിച്ചുകയറിയത്. കടലുണ്ടിക്കടവ് മേഖലയിൽ 5 വീടുകളിൽ വെള്ളം കയറി. കല്ലും മാലിന്യവും അടിഞ്ഞതോടെ തീരദേശ റോഡിൽ ഗതാഗതം താറുമാറായി. ബൈത്താനി നഗർ തീരദേശ റോഡിൽ മുട്ടറ്റം ഉയരത്തിൽ വെള്ളം കയറി. ചാലിയം കോട്ടക്കണ്ടി, കടുക്ക ബസാർ, ബൈത്താനി നഗർ, കപ്പലങ്ങാടി, വലിയാൽ, വാക്കടവ്, കടലുണ്ടിക്കടവ് എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമായിരുന്നു. ബൈത്താനി നഗർ, കപ്പലങ്ങാടി വലിയാൽ പരിസരങ്ങളിൽ കടൽഭിത്തി ഉയരം കുറവാണ്. ഇവിടെ ചെറിയൊരു തിരയടിച്ചാൽ വെള്ളം കയറുന്ന സ്ഥിതിയാണ്. വാക്കടവ് മുതൽ കടലുണ്ടിക്കടവ് വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും ഭിത്തി തകർന്നു. ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, പഞ്ചായത്ത് അംഗം ഹക്കീമ മാളിയേക്കൽ, ഇറിഗേഷൻ അസി.എൻജിനിയർ എ.ബിനേഷ് എന്നിവർ കടൽക്ഷോഭമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.