SignIn
Kerala Kaumudi Online
Saturday, 17 August 2024 3.16 PM IST

റിസ്റ്റി ഹോട്ടലിലെ ഭക്ഷണം, ലോകം ചുറ്റാനുള്ള മൂലധനം

hotel

കോട്ടയം : വാകത്താനം റിസ്റ്റി ഹോട്ടലിൽ നിന്ന് കുടിക്കുന്ന ചായക്കും, കഴിക്കുന്ന പലഹാരങ്ങൾക്കും നൽകുന്ന പണം ഉടമകളായ കെ.എം.റോയിക്കും, ഭാര്യ ബിനുവിനും ലോകം ചുറ്റാനുള്ള ചെലവിന്റെ മൂലധനമാണ്. 40 രാജ്യങ്ങൾ സഞ്ചരിച്ച ഇരുവരും ഓസ്ട്രേലിയയും അമേരിക്കയും കാണാനുള്ള ഒരുക്കത്തിലാണ്. അദ്ധ്വാനിക്കുക, ആസ്വദിക്കുക ഇതാണ് ഇവരുടെ പോളിസി. 33 വർഷമായി ഹോട്ടൽ നടത്തുന്ന ഇരുവരും കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി യാത്രകളോടാണ് കൂട്ട്. യൂറോപ്പിലേയും ഏഷ്യയിലേയും രാജ്യങ്ങളിലേറെയും കണ്ടറിഞ്ഞു. വേറിട്ട സംസ്കാരവും രുചിഭേദവുമായി മനസ് നിറയ്ക്കുന്ന അനുഭവങ്ങൾ. യാത്രകൾ നൽകിയ സൗഹൃദമാണ് അമൂല്യസ്വത്ത്.

ചുവരുകളിൽ നിറയെ വിശേഷം

ഓരോ രാജ്യത്തെയും കഥകൾ ഹോട്ടൽചുവരുകളിലെ ചിത്രങ്ങൾ പറയും. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ചിത്രങ്ങളെല്ലാം ഇവിടെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രങ്ങൾ കണ്ട് ഭക്ഷണം കഴിക്കുമ്പോഴേയ്ക്കും യാത്രാ വിശേഷങ്ങൾ പറഞ്ഞ് ഒപ്പം കൂടാനും ഇരുവർക്കും സന്തോഷം. ഹോട്ടൽ നടത്തി യാത്ര ചെയ്യുന്ന ദമ്പതികളെ പരിചയപ്പെടാനെത്തുന്നവരുമേറെ. കടംവാങ്ങിയും പണയംവച്ചും പോയ എത്രയോ അനുഭവങ്ങൾ. തിരികെ വന്ന് ഹോട്ടൽ വരുമാനത്തിൽ നിന്ന് കടംവീട്ടി വീണ്ടും യാത്ര. മക്കളെ പഠിപ്പിച്ച് ഉന്നതനിലയിലാക്കി. അമേരിക്കയിലാണ് ഇപ്പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.