SignIn
Kerala Kaumudi Online
Sunday, 18 August 2024 4.41 AM IST

ശ്രീനാഥ് ഭാസിയുടെ പൊങ്കാല

sreenath-bhasi


വൈപ്പിൻ ഹാർബറിന്റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിന്റെ കഥ പറയുന്ന പൊങ്കാല എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി നായകൻ. രചനയും സംവിധാനവും എ. ബി. ബിനിൽ നിർവഹിക്കുന്ന ചിത്രം പൂർണമായും ആക്ഷൻ ഹ്യൂമർ ഗണത്തിൽപ്പെടുന്നു.
രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീര പ്രദേശങ്ങളിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് പൊങ്കാല. ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്, സുരേഷ് കൃഷ്ണ,ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന, ദുർഗ കൃഷ്ണ മാർട്ടിൻമുരുകൻ, പ്രവീണ എന്നിവരും മുഖ്യമായ വേഷമണിയുന്നു.
ഗ്ലോബൽ പിക് ചേഴ്സ് എന്റർടൈൻമെന്റ് ആന്റ്, യാക്രിയേഷൻസിന്റെ ബാനറിൽ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ - സന്തോഷ് വർമ്മ സംഗീതം - അലക്സ് പോൾ. ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ. എഡിറ്റിംഗ്- സൂരജ് അയ്യപ്പൻ കലാസംവിധാനം - ബാവ ,മേക്കപ്പ് - അഖിൽ. ടി. രാജ്. കോസ്റ്റ്യും - ഡിസൈൻ - സൂര്യാ ശേഖർ. നിർമ്മാണ നിർവഹണം - വിനോദ് പറവൂർ.
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും. പി.ആർ. ഒ വാഴൂർ ജോസ്. അതേസമയം, ശ്രീനാഥ് ഭാസിയും ഷൈൻടോം ചാക്കോയും മുഖ്യവേഷത്തിൽ എത്തുന്ന തേരി മേരി റിലീസിന് ഒരുങ്ങുന്നത്. നവാഗതയായ ആരതി ഗായത്രിദേവി സംവിധാനം ചെയ്യുന്ന ചിത്രം വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ കഥ ഹൃദ്യമായി അവതരിപ്പിക്കുന്നു. ശ്രീരംഗസുധയും അന്ന രേഷ്‌മ രാജനുമാണ് നായികമാർ. ഇർഷാദ്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിർമ്മാണം. ചിത്രത്തിന്റെ രചനയും ആരതിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.