തിരുവനന്തപുരം: സി.പി.എമ്മിനെ ബന്ധപ്പെടുത്തി പുറത്തുവരുന്ന അധോലോക കഥകൾ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സി.പി.ഐ ഇടതുമുന്നണി വിട്ട് പുറത്തുവരണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ. എൽ.ഡി.എഫിന് നേതൃത്വം നൽകാൻ സി.പി.എമ്മിന് അർഹതയില്ലെന്ന് ബിനോയ് വിശ്വം തരിച്ചറിയണം. പ്രസക്തി നഷ്ടപ്പെട്ട സി.പി.എം പിരിച്ചുവിടേണ്ട സമയമായി. കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വഴിമാറിയുള്ള സി.പി.എം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് ജില്ലാ കമ്മിറ്റികളിലെ വിമർശനത്തിലൂടെ അടിവരയിടുന്നു. സി.പി.എമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് മുൻ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സി.പി.എം നേതാക്കളുടെ ക്രിമിനൽ ബന്ധത്തിനും മാഫിയാ,ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും മൗനാനുവാദം നൽകിയത് മുഖ്യമന്ത്രിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |