ബാർബഡോസിൽ: ട്വന്റി-20 ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ബാർബഡോസിൽ കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും കാരണം കിരീടവുമായി നാട്ടിലേക്കുള്ള ഇന്ത്യൻ ടീമിന്റെ യാത്ര അനിശ്ചിതത്വത്തിൽ. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലെ വിമാനത്താവളം അടച്ചതോടെ ഇന്ത്യൻ ടീമിന്റെ യാത്ര പ്രതിസന്ധിയിലായി. ടീം ഹോട്ടലിൽ തുടരുകയാണ്. എമിറേറ്റ്സ് ഫ്ലൈറ്റിൽ ബ്രിഡ്ജ് ടൗണിൽ നിന്ന് ന്യൂയോർക്കിലെത്തി അവിടെ നിന്ന് ദുബായ് വഴി ഡൽഹിയിലെത്താനായിരുന്നു ഇന്ത്യൻ ടീമിന്റെ പദ്ധതി. എന്നാൽ നിലവിലെ സാഹചര്യത്തിൽ നേരിട്ട് ഡൽഹിയിലേക്ക് ചാർട്ടേഡ് വിമാനത്തിനായി ബി.സി.സി.ഐ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കളിക്കാരും പരിശീലകരും ഒഫീഷ്യൽസും കുടുംബാംഗങ്ങളും ഉൾപ്പെടെ 70 പേരാണ് ഇന്ത്യൻ സംഘത്തിലുള്ലത്.ഡൽഹിയിൽ ഇന്ത്യൻ ടീം പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |