SignIn
Kerala Kaumudi Online
Thursday, 18 July 2024 10.31 PM IST

മലയാളിയുണ്ടോ ലോകകപ്പുറപ്പ്!

e

ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ സന്ദർഭങ്ങളിലെല്ലാം ഭാഗ്യസാന്നിധ്യമായ് ടീമിൽ ഒരു മലയാളിയുണ്ടായിരുന്നു. അല്ലെങ്കിൽ മലയാളി ടീമിലുള്ലപ്പോൾ മാത്രമാണ് ഇന്ത്യയ്ക്ക് കപ്പ് ലഭിച്ചതെന്നും പറയാം. 1983ൽ ഇന്ത്യയിൽ ക്രിക്കറ്റ് വിപ്ലവത്തിന് തുടക്കമിട്ട് കപിലിന്റെ ചെകുത്താൻമാർ ലോഡ്സിൽ ലോകകപ്പുയർത്തുമ്പോൾ സുനിൽ വൽസണെന്ന മലയാളിയും ആ ടീമിലുണ്ടായിരുന്നു. 2007ൽ ധോണിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം യുവാക്കൾ ട്വന്റി-20 ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ചാമ്പ്യൻമാരാകുമ്പോൾ ശാന്തകുമാരൻ ശ്രീശാന്തെന്ന മലയാളി പേസറുടെ പ്രകടനം നിർണായകമായിരുന്നു. 2011ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവീൺകുമാറിന് പരിക്കേറ്റതുകൊണ്ട് മാത്രമാണ് ശ്രീശാന്തിന് അവസരം ലഭിച്ചത് ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെയും ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെയും കളത്തിലിറങ്ങിയ ശ്രീ അങ്ങനെ ഏകദിന ലോകകപ്പ് കിരീടത്തിലും മുത്തമിട്ടും. ഇപ്പോൾ ട്വന്റി-20 ലോകകപ്പിൽ വീണ്ടും രോഹിത് ശർമ്മയുടെ ക്യാപ്ടൻ സിയിൽ ഇന്ത്യ ചാമ്പ്യൻമാരാകുമ്പോൾ മലയാളി സാന്നിധ്യമായി സഞ്ജു സാംസൺ ടീമിലുണ്ട്. ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിനും സുനിലിനും ഒരു മത്സരത്തിൽപ്പോലും കളിക്കാനായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MINIATURE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.