SignIn
Kerala Kaumudi Online
Friday, 19 July 2024 10.33 PM IST

തോളിൽ വച്ച കൈ മാറ്റാൻ പെൺകുട്ടി വിജയിയോട് ആവശ്യപ്പെട്ടു? വൈറലായി വീഡിയോ, സത്യാവസ്ഥ അറിയാം

vijay

ചെന്നെെ: വളരെ വലിയ ആരാധകവലയമുള്ള നടനാണ് വിജയ്. അടുത്തിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത രാ‌ഷ്ട്രീയ പ്രവേശനം. തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്ന വിജയ്‌ക്കെതിരെ അടുത്തിടെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ജൂൺ 28ന് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പരിപാടിയായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങിലെ വീഡിയോയാണ് ഇത്. പത്ത്, പ്ലസ് ടൂ ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കായിരുന്നു അവാർഡ് നൽകി ആദരിച്ചത്.

ഇതിനിടെ ഒരു പെൺകുട്ടിയ്ക്ക് ആദരവ് നൽകിയ ശേഷം അവളുടെ തോളിൽ കെെവച്ച് ഫോട്ടോയെടുക്കുന്നു. ഉടനെ പെൺകുട്ടി കെെ തോളിൽ നിന്ന് മാറ്റാൻ പറയുന്നത് പ്രചരിച്ച വീഡിയോയിൽ ഉണ്ട്. വിജയ് ഉടൻ കെെ മാറ്റുന്നത് വരെയാണ് വീഡിയോയിൽ കാണിക്കുന്നത്. ഈ വീഡിയോയാണ് ആളുകൾ തെറ്റായി വിമർശിച്ചത്.

എന്നാൽ ഇതിന്റെ മുഴുവൻ വീഡിയോയും പിന്നാലെ ആരാധകർ പങ്കുവച്ചിരുന്നു. വിജയിയുടെ കെെയിൽ പിടിച്ച് ഫോട്ടോയെടുക്കുന്നതിനാണ് പെൺകുട്ടി തോളിൽ നിന്ന് കെെയെടുക്കാൻ പറയുന്നത്. ഇത്തരത്തിൽ വീഡിയോയോ നെഗറ്റീവ് ആയി വ്യാഖ്യാനിക്കരുതെന്നും ആരാധകർ പറയുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, FACT CHECK
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.