തിരുവനന്തപുരം:ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും ഇടയിൽ റെയിൽവേപ്പാതയിൽ നിർമ്മാണ ജോലിയുള്ളതിനാൽ രാത്രി 11.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂർ എക്സ്പ്രസ്, 1,3,4,8,10,11,15 തീയതികളിലും രാത്രി 9.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന മംഗലാപുരത്തേക്കുള്ള അന്ത്യോദയ എക്സ്പ്രസ് 4,6,11,13 തീയതികളിലും കോട്ടയം വഴി തിരിച്ചുവിടും. കൂടാതെ മംഗലാപുരത്തുനിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസ് 1,3,4,8,10,11,15 തീയതികളിൽ 20മിനിറ്റ് വൈകുമെന്നും റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |