SignIn
Kerala Kaumudi Online
Sunday, 21 July 2024 12.48 AM IST

ഫ്രഞ്ചാസ്റ്റിക്ക്

e

സെൽഫടിച്ച് ബെൽജിയം വീണു,​ ഫ്രാൻസ് ക്വാർട്ടറിൽ

ഡസ്സൽഡോർഫ്: വമ്പൻമാർ മുഖാമുഖം വന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി മുൻചാമ്പ്യന്മാരായ ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നു. കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയിരിക്കെ 85-ാം മിനിട്ടിൽ ബെജിയൻ ഡിഫൻഡർ ജാൻ വെർട്ടോഗന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് ഫ്രാൻസിന് ജയമൊരുക്കിയത്. പൊസഷനിലും പാസിംഗിലുമെല്ലാം മുൻതൂക്കം ഫ്രാൻസിന് തന്നെയായിരുന്നു. എംബാപ്പെയും ഗ്രീസ് മാനും ഇരുവിംഗുകളിലൂടെയും ബെൽജിയൻ ദഗോൾ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. വീണ് കിട്ടിയ അവസരങ്ങളിൽ കെവിൻ ഡി ബ്രുയിനയും ജെറമി ഡോക്കുവും ലുകാകുവും എതിർ ഗോൾ മുഖത്തേക്കും പാഞ്ഞെത്തി.

ഫ്രഞ്ച് ഗോൾ കീപ്പർ മൈക്ക് മെയ്ഗനും ബെൽജിയൻ ഗോൾകീപ്പർ കാസ്റ്റീൽസും ക്രോസ് ബാറിന് കീഴിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഡിബ്രൂയിനയുടേയും ലുകാക്കുവിന്റെയും രണ്ട് തകർപ്പൻ ഷോട്ടുകൾ മെയ്ഗൻ തട്ടിയകറ്റിയത് ഫ്രഞ്ച് വിജയത്തിൽ നിർണായകമായി.

ഗോൾ, ഗോൾ

85-ാംമിനിട്ട്- ബെൽജിയൻ ഡിഫൻഡർ വെർട്ടോഗന്റെ സെൽഫ് ഗോൾ കളിയുടെ വിധിയെഴുതുന്നു. എൻഗോളോ കാന്റെയുടെ പാസ് സ്വീകരിച്ച് ബോക്സിനകത്ത് വച്ച് കോളോ മുവാനിയെടുത്ത കരുത്തുറ്റ ഷോട്ട് തടയാനെത്തിയ വെർട്ടോഗന്റെ കാലിൽ തട്ടി ബെൽജിയൻ വലകുലുക്കുകയായിരുന്നു.

ജോ​ർ​ജി​യ​യെ​ ​വീ​ഴ്‌ത്തി
‌​സ്പാ​നി​ഷ് ​ഗോ​ൾ​ ​വ​സ​ന്തം

കൊ​ളോ​ൺ​:​ ​യൂ​റോ​യി​ലെ​ ​ജോ​ർ​ജി​യ​ൻ​ ​സ്വ​പ്ന​ക്കു​തി​പ്പ് ​അ​വ​സാ​നി​പ്പി​ച്ച് ​സ്‌​പെ​യി​ൻ​ ​ക്വാ​ർ​ട്ടറി​ലേ​ക്ക് ​മാ​ർ​ച്ച് ​ചെ​യ്തു.​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഒ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്കാ​ണ് ​സ്പെ​യി​നി​ന്റെ​ ​ജ​യം.​ ​ഒ​രു​ ​ഗോ​ളി​ന് ​പി​ന്നി​ൽ​ ​നി​ന്ന​ ​ശേ​ഷ​മാ​ണ് ​നാ​ല് ​ഗോ​ൾ​ ​ത​രി​ച്ച​ടി​ച്ച് ​സ്‌​പെ​യി​ൻ​ ​ജ​യി​ച്ചു​ ​ക​യ​റി​യ​ത്.​ ​റോ​ഡ്രി,​​​ ​ഫാ​ബി​യാ​ൻ​ ​റൂ​യി​സ്,​​​ ​നി​കോ​ ​വി​ല്യം​സ്,​​​ ​ഡാ​നി​ ​ഓ​ൾ​മോ​ ​എ​ന്നി​വ​രാ​ണ് ​സ്പെ​യി​നി​ന്റെ​ ​സ്കോ​റ​ർ​മാ​ർ.​ ​സ്പാ​നി​ഷ് ​ഡി​ഫ​ൻ​ഡ​ർ​ ​റോ​ബി​ൻ​ ​ലെ​ ​നോ​ർ​മാ​ൻ​ഡി​ന്റെ​ ​പി​ഴ​വി​ൽ​ ​പി​റ​ന്ന​ ​സെ​ൽ​ഫ് ​ഗോ​ളാ​ണ്ജോർജിയയുടെ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തി​യ​ത്.
മ​ത്സ​ര​ത്തി​ൽ​ ​പൊ​സ​ഷ​നി​ലും​ ​പാ​സിം​ഗി​ലും​ ​ഷോ​ട്ടു​ക​ളി​ലും​ ​എ​ല്ലാം​ ​സ്പെ​യി​നാ​യി​രു​ന്നു​ ​ബ​ഹു​ദൂ​രം​ ​മു​ന്നി​ൽ.​ ​ടാ​ർ​ജ​റ്റി​ലേ​ക്ക് 13​ ​ഷോ​ട്ടു​ക​ളാ​ണ് ​സ്പാ​നി​ഷ് ​താ​ര​ങ്ങ​ൾ​ ​തൊ​ടു​ത്ത​ത്.​ ​മ​റു​വ​ശ​ത്ത് ​ഒ​രു​ ​ഷോ​ട്ടു​പോ​ലും​ ​ജോ​ർ​ജി​യ​ൻ​ ​താ​ര​ങ്ങ​ൾ​ക്ക് ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​എ​ടു​ക്കാ​നാ​യി​ല്ല.​ ​
ഗോ​ൾ​ ​കീ​പ്പ​ർ​ ​ജി​യോ​ർ​ഗി​ ​മ​മ​ർ​ദ​ഷ്‌​വി​ല്ലി​യു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​സേ​വു​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ജോ​ർ​ജി​യ​യു​ടെ​ ​തോ​ൽ​വി​ ​ഇ​തി​ലും​ ​ദാ​രു​ണ​മാ​യേ​നെ.​ 74​-ാം​ ​മി​നി​ട്ടി​ലും​ ​ജോ​ർ​ജി​യ​ൻ​ ​വ​ല​യി​ൽ​ ​പ​ന്തെ​ത്തി​യെ​ങ്കി​ലും​ ​യ​മാ​ൽ​ ​ഓ​ഫ് ​സൈ​ഡാ​യി​രു​ന്ന​തി​നാ​ൽ​ ​സ്പെ​യി​ന് ​ഗോ​ൾ​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EURO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.