ന്യൂഡൽഹി: ഈ കാലഘട്ടത്തിൽ എല്ലാവരുടെയും വീട്ടിൽ കാർ ഉണ്ട്. ഈ കാറുകളിൽ എന്തൊക്കെയാണ് വയ്‌ക്കേണ്ടെതെന്ന് ഇന്നും പലർക്കും അറിയില്ല. ആവശ്യമില്ലാത്ത ചില സാധനങ്ങൾ കാറിൽ സൂക്ഷിച്ചാൽ അവസാനം പല നിയമനടപടികളും നേരിടേണ്ടിവരും.
മദ്യക്കുപ്പി
തുറന്ന മദ്യക്കുപ്പിൽ കാറിൽ സൂക്ഷിക്കാൻ പാടില്ല. ഡ്രെെവർ മദ്യപിച്ചിട്ടില്ലെങ്കിൽ പോലും വാഹനത്തിൽ തുറന്ന മദ്യക്കുപ്പികൾ അനുവദിക്കില്ല. ഇത് പൊലീസ് കണ്ടെത്തിയാൽ നിങ്ങൾക്കെതിരെ കേസെടുക്കാം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനും കൂടിയാണിത്. രാജ്യത്ത് മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
ഗന്ധം
കാറിൽ രൂക്ഷമായ ഗന്ധം ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കണം. മദ്യമോ മറ്റ് നിരോധിത വസ്തുക്കളോ കാറിൽ യാത്ര ചെയ്യുന്നവർ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയാൽ അത് ശിക്ഷാർഹമാണ്. കാറിൽ ദുർഗന്ധം ഉണ്ടെങ്കിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടെന്ന് പൊലീസിന് സംശയം തോന്നാം. തുടർന്ന് അന്വേഷണത്തിനായി അവർ വാഹനം പിടിച്ചെടുക്കാം. കാറിലിരുന്ന് പുകവലിക്കുന്നതും കുറ്റകരമാണ്.
ആയുധങ്ങൾ
വാഹനത്തിൽ കത്തി, തോക്ക് തുടങ്ങിയ ആയുധങ്ങൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്. ലെെസൻസ് ഇല്ലാത്ത തോക്ക് കെെവശം വയ്ക്കുന്നവർക്ക് ഏഴ് വർഷം മുതൽ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
പഴയ നമ്പർ പ്ലേറ്റുകൾ
പഴയ നമ്പർ പ്ലേറ്റുകൾ എപ്പോഴും പുതുക്കണം. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പരിശോധന നടത്താറുണ്ട്. നമ്പർ പ്ലേറ്റ് ശരിയല്ലെങ്കിൽ 5,000 രൂപ വരെ പിഴ ഈടാക്കാം. കൂടാതെ ആവശ്യമില്ലാത്ത നമ്പർ പ്ലേറ്റുകൾ വാഹനത്തിൽ വയ്ക്കുന്നതും നല്ലതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |