റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷൻ ആണ് നടക്കുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയിൽ നിന്നുള്ള അദ്ധ്യാപകർ എത്തിയാണ് 'പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന' ഈ കോഴ്സ് നടത്തുന്നത്.
ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന കോഴ്സിൽ എല്ലാ സെമസ്റ്ററിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ അന്തർദേശീയ പഠനയാത്രകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സവിശേഷ പഠന അവസരങ്ങളും ഒരുക്കുന്നുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 8 . കൂടുതൽ വിവരങ്ങൾക്ക് https://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. Email : ildm.revenue@gmail.com ഫോണ്‍: 8547610005,8547610006, Whatsaap : 8547610005
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |