ബാലരാമപുരം: മാർക്കറ്റ് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 25 കിലോ നിരോധിത പുകയില ഉത്പന്നം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു റെയ്ഡ്. മാർക്കറ്റിൽ ഒളിപ്പിച്ചിരുന്ന ശംഭു, കൂൾ എന്നിവയുൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന . ഒന്നരലക്ഷത്തോളം രൂപയുടെ ലഹരിവസ്തുവാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |