SignIn
Kerala Kaumudi Online
Tuesday, 23 July 2024 3.53 AM IST

അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ചിട്ടു

s

വർക്കല: കാൽനടയാത്രക്കാരായ മൂന്ന് പേരെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ശനിയാഴ്ച രാത്രി 9.40 ഓടെ കുരയ്ക്കണ്ണി- ഓടയം റോഡിൽ തിനവിള ക്ഷേത്രത്തിന് സമീപമാണ് സംഭവം. കുരയ്ക്കണ്ണി ഓടയം അൽമഹലിൽ നബീല(38), സഹോദരിയുടെ മകൾ ജന്നത് സാബു(18),​ നബീലയുടെ മകൻ അദ്നാൻ അൻസാർ (15)​ എന്നിവർക്കാണ് പരിക്കേറ്റത്. വാരിയെല്ലിനും ഇടുപ്പിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ നബീല,​ കൈക്കും തലയ്ക്കും പരിക്കേറ്റ ജന്നത് സാബു എന്നിവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്നാൻ നിസാരപരിക്കുകളോടെ രക്ഷപെട്ടു. അമിത വേഗതയിലെത്തിയ മാരുതി ഓൾട്ടോ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടശേഷം നിറുത്താതെ പോയ വാഹനം നാട്ടുകാർ തടഞ്ഞ് പൊലീസിലേല്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർ അനാഫിക്കെതിരെ പൊലീസ് കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.