ലോസ് ആഞ്ചലസ്: അമേരിക്കൻ തിരക്കഥാകൃത്തും സംവിധായകനുമായ റോബർട്ട് ടൗൺ ( 89 ) അന്തരിച്ചു. തിങ്കളാഴ്ച ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. റോമൻ പോളൻസ്കി സംവിധാനം ചെയ്ത ചൈനാടൗണിന്റെ (1974) തിരക്കഥയ്ക്ക് അദ്ദേഹത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. ആകെ നാല് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. ദ ടൂ ജേക്ക്സ്, ഷാംപൂ, ഡേയ്സ് ഒഫ് തണ്ടർ, ദ ഫേം, മിഷൻ ഇംപോസിബിൾ പരമ്പരയിലെ ആദ്യ രണ്ട് ചിത്രങ്ങൾ തുടങ്ങിയവയ്ക്കും അദ്ദേഹം തിരക്കഥയെഴുതി. പേഴ്സണൽ ബെസ്റ്റ്, വിത്തൗട്ട് ലിമിറ്റ്സ്, റ്റകീല സൺറൈസ് തുടങ്ങി ഏതാനും സിനിമകൾ സംവിധാനം ചെയ്തു. ഹോളിവുഡിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഭാര്യ ലൂയിസ. മക്കൾ: കിയാര, കാതറിൻ. അന്തരിച്ച നടി ജൂലി പെയ്ൻ മുൻ ഭാര്യയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |