കൊച്ചി: ആയുർവേദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തെ ആഗോള ടൂറിസം മേഖലയിലെ മുൻനിര കേന്ദ്രമാകാൻ ലക്ഷ്യമിട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആറാമത് ഹെൽത്ത് ടൂറിസം ഉച്ചകോടി സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ആയുഷ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് ആഗസ്‌റ്റ് 29, 30 തിയതികളിൽ പരിപാടി സംഘടിപ്പിക്കുന്നത്.
അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ആയുഷ് സെക്രട്ടറി രാജേഷ് കൊടേച്ച, സംസ്ഥാന ടൂറിസം സെക്രട്ടറി കെ.ബിജു, മാലിദ്വീപ് ആരോഗ്യ സഹമന്ത്രി അഹമ്മദ് ഗാസിം എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും 80 പ്രദർശകരും 3000 സന്ദർശകരും പങ്കെടുക്കും.
ബ്രാൻഡിംഗ്, ഗവേഷണം, നിർമ്മിത ബുദ്ധി, സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ ആയുർവേദത്തെ മുഖ്യധാരയിലേക്ക് ഉയർത്തുകയെന്നതാണ് ഉച്ചകോടിയുടെ മുദ്രാവാക്യം. ഗ്ലോബൽ ഉച്ചകോടി ചെയർമാൻ ഡോ.സജികുമാർ (എം.ഡി. ധാത്രി), കേരള ഹെൽത്ത് കെയർ പാനൽ കോ കൺവീനർ ഡോ.വി.പി. ലൂയിസ്, ബി. ജയകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |