SignIn
Kerala Kaumudi Online
Tuesday, 09 July 2024 9.47 PM IST

എസ് എഫ് ഐയ്ക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല; തിരുത്തണമെന്ന് ബിനോയ് വിശ്വം

binoy-viswam

ആലപ്പുഴ: എസ് എഫ് ഐയ്ക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം എസ് എഫ് ഐയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്.


എസ് എഫ് ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥവും, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആഴവും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ് എഫ് ഐയുടേത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയും പ്രാകൃതമായ സംസ്‌കാരം എസ് എഫ് ഐക്ക് നിരക്കുന്നതല്ലെന്നും ശൈലി തിരുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എസ് എഫ് ഐയിലുള്ളവർ പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണമെന്നും അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് ബാദ്ധ്യതയാകുമെന്നും അദ്ദേഹം വിമർശിച്ചു.


തങ്ങളുടെ വഴി ഇതല്ലെന്ന് ബോദ്ധ്യമുണ്ടാകണം. നേരായ വഴിയിലേക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിനെയും സ്റ്റാഫ് സെക്രട്ടറി കെ.പി.രമേശനെയും മർദ്ദിച്ച സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകരായ നാല് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. തേജു സുനിൽ എം.കെ (രണ്ടാം വർഷം ബി.ബി.എ), തേജുലക്ഷ്മി ടി.കെ (മൂന്നാം വർഷം ബി.ബി.എ) അമൽ രാജ് ആർ.പി (രണ്ടാം വർഷം ബികോം) അഭിഷേക് എസ്. സന്തോഷ് (രണ്ടാം വർഷം സൈക്കോളജി) എന്നിവർക്കെതിരെയാണ് നടപടി. ഇതിനുപിന്നാലെ സംഘടനയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BINOYVISWAM, SFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.