മാന്നാർ: കലയുടെ കൊലപാതകക്കേസിൽ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ ഇസ്രായേലിൽ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ അനിൽ ഇസ്രായേലിലാണെന്നത് പൊലീസ് പൂർണ്ണമായും വിശ്വസിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം അനിൽ ഫോണിൽ സംസാരിച്ചതായി മകൻ വെളിപ്പെടുത്തിയിരുന്നു. വിളിച്ചത് ഇന്റർനെറ്റ് കണക്ഷൻ വഴിയായതിനാൽ അത് അനിലിന്റെ സ്വന്തം ഐ.പി അഡ്രസിൽ നിന്നാണോ പബ്ലിക് കഫെകളിൽ നിന്നാണോയെന്നത് സ്ഥിരീകരിക്കാൻ പൊലീസിനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |