വെള്ളനാട്:വെള്ളനാട്ട് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. വാളിയറ മഠം വയലോരത്തിൽ ഇൻഡിഗൊ എയർലെൻസ് എൻജിനീയർ ശ്രീജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ മാലയും ഒരു പവന്റെ വളയും ക്യാമറയും ബ്ലൂടൂത്ത് സ്പീക്കറുമാണ് കവർന്നത്.അലമാരയിൽ നിന്നു വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്.വീട്ടിന്റെ മുൻവശത്തെ കതകിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.വീട്ടിലെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖത്ത് തൊപ്പി വച്ചിരുന്നതിനാൽ മുഖം വ്യക്തമല്ല.രണ്ട് യുവാക്കളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.ശ്രീജിത്തിന്റെ ഭാര്യ വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരിയാണ്.ആര്യനാട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |