തൃശൂർ: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്ബുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ മന്ന ഹംഗർ ഫ്രീ സിറ്റി പ്രൊജക്ട് ഒരു വർഷം പിന്നിടുന്നു. തൃശൂർ ശക്തൻ നഗറിൽ ഒരുക്കിയ മന്ന പന്തലിൽ ഇന്ന് രാവിലെ 10.30ന് നടക്കുന്ന വാർഷികപരിപാടികൾ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജയിംസ് വളപ്പില മുഖ്യാതിഥിയാകും.
ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടി. ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം സുരേഷ് വാര്യർ, ടോണി ഏനോക്കാരൻ, എം.ഡി. ഇഗ്നേഷ്യസ്, ഇ.ഡി. ദീപക്ക്, അഡ്വ. കെ.എസ്. പ്രവീൺ, മിക്കി നടയ്ക്കലാൻ, ഗ്ലോബൽ സർവീസ് ടീം കോഡിനേറ്റർ വിബിൻ ദാസ് കടങ്ങോട് , ബിജോയ് ആലപ്പാട്ട്, ഡെന്നി കൊക്കൻ എന്നിവർ പങ്കെടുക്കും.
തൃശൂർ ശക്തൻ നഗറിൽ വിവിധ ലയൺസ് ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് മന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണ ഘട്ടത്തിൽ ഇപ്പോൾ ഏകദേശം 500 ഓളം ആളുകളിലേക്കാണ് ദിവസേന ഭക്ഷണം ലഭ്യമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |