നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ജീവനക്കാരനെ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച 90 ലക്ഷത്തിലേറെ വിലവരുന്ന 1400 ഗ്രാം സ്വർണം ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് പിടികൂടി. ആരോഗ്യവിഭാഗം ജീവനക്കാരൻ കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിൻ ബോണി, അബുദാബിയിൽ നിന്ന് വന്ന യാത്രക്കാരൻ ബാലു എന്നിവരെ അറസ്റ്റ് ചെയ്തു.
എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ ബാലു സ്വർണമിശ്രിതം എമിഗ്രേഷൻ ഏരിയയിലെ ടോയ്ലറ്റിൽ വച്ച് ലിബിന് കൈമാറുമ്പോഴാണ് പിടിയിലായത്. ആദ്യമായിട്ടാണ് വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാരൻ സ്വർണക്കടത്തിൽ പിടിയിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |